ad
Deshabhimani

ഇറാനെതിരെ അണിചേരാൻ ക്ഷണിച്ച് ട്രംപ്; "വേണ്ട നന്ദി"എന്ന് ദക്ഷിണകൊറിയ

Donald Trump
വെബ് ഡെസ്ക്

Published on Aug 17, 2026, 06:52 AM | 1 min read

വാഷിം​ഗ്ടൺ : ഇറാനെ ആണവനിരായുധീകരിക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള അഭ്യർഥന നിരസിച്ച് ദക്ഷിണകൊറിയ. ദക്ഷിണകൊറിയയുമായി സംയുക്ത സൈനികാഭ്യാസങ്ങൾ കുറക്കാൻ തീരുമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ആണവനിരായുധീകരിക്കാൻ അമേരിക്കക്കൊപ്പം ചേരുന്നോ എന്ന ചോദ്യത്തിന് ദക്ഷിണകൊറിയ "വേണ്ട നന്ദി!" എന്ന് മറുപടി നൽകിയതായി ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.


അമേരിക്ക - ദക്ഷിണകൊറിയ സൈനികാഭ്യസമായ ഉൾച്ചി ഫ്രീഡം ഷീൽഡ് ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ തീരുമാനം. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള നല്ല ബന്ധമാണ് അഭ്യാസത്തിൽ നിന്ന് പിന്മാറാൻ മറ്റൊരു കാരണമെന്നും ട്രംപ് പറഞ്ഞു. ഈ സൈനികാഭ്യാസങ്ങൾ ചെലവേറിയതാണെന്നും, അവ ഉത്തരകൊറിയക്ക് താല്പര്യമില്ലെന്ന സൂചനയാണ് കിം ജോങ് ഉൻ നൽകിയതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പരമാധികാരത്തിൽ കൈകടത്താനുള്ള ട്രംപിന്റെ ആ​ഗ്ര​ഹത്തിന് കുടപിടിക്കാൻ മറ്റു പങ്കാളികളെ അണിനിരത്താനുള്ള പരിശ്രമങ്ങൾ ഈ പരാമർശങ്ങളിൽ നിന്ന് വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home