ad
Deshabhimani

മച്ചാഡോ സമാധാന നൊബേൽ താനുമായി പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന്‌ ട്രംപ്‌

Trump
വെബ് ഡെസ്ക്

Published on Jan 10, 2026, 06:04 AM | 1 min read

വാഷിങ്‌ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം താനുമായി പങ്കുവയ്‌ക്കാൻ മരിയ കൊറീന മച്ചാഡോ ആഗ്രഹിക്കുന്നതായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതിയാണെന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേയ്‌ക്ക്‌ അത്‌ വലിയ നാണക്കേടായിരിക്കുമെന്നും ട്രംപ്‌ ഫോക്‌സ്‌ ന്യൂസിനോട്‌ പറഞ്ഞു.


വെനസ്വേലയിലെ തീവ്രവലതുപക്ഷ നേതാവും സമാധാന നൊബേൽ ജേത്രിയുമായ മരിയ കൊറിന മച്ചാഡോയുമായി ട്രംപ് അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചക്കിടെ നൊബേൽ പുരസ്‌കാരം താനുമായി പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്നതായി മച്ചാഡോ അറിയിച്ചതായി ട്രംപ്‌ വെളിപ്പെടുത്തി. അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയതിനെ ന്യായീകരിച്ച് മച്ചാഡോ രംഗത്തെത്തിയിരുന്നു. അടുത്തിടെ ഓസ്‌ലോയിൽ നടന്ന ചടങ്ങിലാണ് മച്ചാഡോ സമാധാന നൊബേൽ ഏറ്റുവാങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home