print edition ഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന് ട്രംപ്

വാഷിങ്‌ടൺ
യുഎസിന്റെ ദേശീയ സുരക്ഷയ്‌ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്നും അത് പിടിച്ചടക്കുമെന്നും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ധാതുക്കൾക്കും എണ്ണയ്‌ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങൾ തങ്ങൾക്കുണ്ട്. ലോകത്തിലെ ഏത് രാജ്യത്തെക്കാളും കൂടുതൽ എണ്ണ തങ്ങളുടെ പക്കലുണ്ട്. എന്നാൽ ദേശീയ സുരക്ഷയ്‌ക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്. ഗ്രീന്‍ലാൻഡിന് ചുറ്റും റഷ്യൻ, ചൈനീസ് കപ്പലുകളാണുള്ളത്. ഇതിനാൽ യുഎസിന്റെ ദേശീയ സുരക്ഷയ്‌ക്ക് ഗ്രീൻലാൻഡ് ആവശ്യമാണ്. കൊളംബിയയില്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി.
യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ കൊളംബിയൻ പ്രസിഡന്റും ഉൾപ്പെട്ടിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും വെനസ്വേലന്‍ എണ്ണ കിട്ടാതാകുന്നതോടെ ക്യൂബ തകരുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ മറുപടി നൽകി. സോഷ്യൽ മീഡിയ പോസ്റ്റുകളല്ല തങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്. ഇനിമേൽ ഇത്തരം ഭീഷണികളോ മോഹങ്ങളോ പാടില്ലെന്നും നീൽസൺ ട്രംപിന് സമൂഹമാധ്യമത്തിൽ മുന്നറിയിപ്പ് നൽകി.










0 comments