Deshabhimani

കരാറിൽ സമ്മതമറിയിച്ച് ഡെൻമാര്‍ക്

ഗ്രീൻലാൻഡ് കൈപ്പിടിയിലാക്കാൻ യുഎസ്: സുരക്ഷാ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി ട്രംപ്

Greenland protest
വെബ് ഡെസ്ക്

Published on Sep 19, 2026, 11:40 AM | 2 min read

കോപ്പൻഹേഗൻ: അപൂര്‍വ ധാതുനിക്ഷേപത്താലും ആഗോള ശാക്തിക ചേരികൾക്കിടയിലെ യുദ്ധ തന്ത്ര താത്പര്യങ്ങളാലും നിര്‍ണായകമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള യുഎസ് നീക്കം വിജയത്തിലേക്ക്. പഴയ കോളനിവൽക്കരണ തന്ത്രങ്ങൾ തന്നെ പ്രയോഗിച്ചാണ് അമേരിക്ക നീക്കം ത്വരിതപ്പെടുത്തിയിരിക്കുന്നത്.


ഗ്രീൻലൻഡിന്റെ സുരക്ഷാ നിയന്ത്രണം പൂര്‍ണമായും യു എസ് ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണൾ‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിനായി ഡെൻമാര്‍ക്കുമായി കരാറിൽ എത്തിയതായും പറഞ്ഞു. ‍ഡെൻമാര്‍ക്കിന് കീഴിലെ സ്വതന്ത്ര പ്രവിശ്യയായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് നേരത്തെ പലതവണ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇപ്പോൾ നയതന്ത്ര വിജയം എന്ന നിലയ്ക്കാണ് കീഴ്പ്പെടുത്തലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.


ഡെൻമാര്‍ക്കുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പ്രകാരം ‍ഗ്രീൻലാൻഡിന് മേൽ  'സുരക്ഷയ്ക്കും മറ്റ് എല്ലാ ആവശ്യങ്ങൾക്കും ശാശ്വതമായ നിയന്ത്രണം' ലഭിച്ചു എന്നാണ് ട്രംപ് അവകാശപ്പെട്ടത്. അര ലക്ഷം ജനസംഖ്യ മാത്രമുള്ള ഈ ബൃഹത്തായ ഭൂവിഭാഗത്തിന്റെ ഭൂരിപക്ഷവും മഞ്ഞുമലകളാണ്. അപൂര്‍വ ധാതുക്കളാൽ സമ്പന്നവും യുദ്ധ തന്ത്ര പ്രധാനവുമാണ്. ആര്‍ടിക് മേഖലയിലുള്ള ഗ്രീൻലാൻഡിന് അമേരിക്ക, റഷ്യ, ചൈന തുടങ്ങി വൻ ശക്തി രാജ്യങ്ങളുടെ ഇടയിൽ വലിയ സൈനിക പ്രധാന്യമുണ്ട്. 53 ലക്ഷമാണ് ഡെൻമാര്‍ക്കിലെ ജനസംഖ്യ.


സുരക്ഷാ കരാര്‍ ശരിവെച്ച് ഡെൻമാര്‍ക്ക്


സുരക്ഷാ കരാര്‍ ഡെൻമാര്‍ക്ക് ശരിവെച്ചു. അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഈ കരാര്‍ ഒപ്പിടുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ സ്ഥിരീകരിച്ചു. എന്നാൽ ട്രംപിന്റെ അവകാശ വാദങ്ങൾ സംബന്ധിച്ച് പ്രതികരിച്ചില്ല. ഈ കരാര്‍ ഈ കരാർ 'ആർട്ടിക് മേഖലയിലെയും വടക്കൻ അറ്റ്ലാന്റിക് മേഖലയിലെയും സുരക്ഷ ശക്തിപ്പെടുത്തുന്നു' എന്നു മാത്രമായിരുന്നു മെറ്റെ ഫ്രെഡറിക്സന്റെ വാക്കുകൾ.

nukeഗ്രീൻലാൻഡ് തലസ്ഥാനമായ നൂകിലെ ഒരു ഗ്രാമം

ഈ കരാര്‍ പ്രകാരം യുഎസിന്റെ ശത്രുപക്ഷത്തുള്ള ആർക്കും ഗ്രീൻലൻഡിൽ സൈനിക സാന്നിധ്യം നിലനിർത്താനോ 'ഞങ്ങളുടെ പ്രത്യേക അനുമതിയില്ലാതെ ഗ്രീൻലൻഡിൽ നിക്ഷേപങ്ങൾ നടത്താനോ' കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തതായി ട്രംപ് പറഞ്ഞു. ധാതുനിക്ഷേപങ്ങളിലെ അധികാരവും അവകാശപ്പെട്ടു. ദ്വീപിൽ വിവിധയിടങ്ങളിൽ സൈനിക ക്യാമ്പുകൾ തുറക്കുന്നതായി കരാറിന് മുൻപ് തന്നെ ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു.


യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പിടിച്ചടക്കൽ തന്ത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ യുദ്ധത്തോടെ ജനപ്രീതി വലിയ തോതിൽ ഇടിഞ്ഞ സാഹചര്യമായിരുന്നു. മുൻ പ്രസിഡന്റുമാരുടെ ഗ്രീൻലാൻഡിന്റെ കാര്യത്തിലുള്ള ഉദാരമായ നിലപാടുകളെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു.


1953 വരെ ഡെൻമാർക്കിന്റെ ഒരു കോളനിയായിരുന്നു ഗ്രീൻലാന്റ്. പിന്നീട് ഡെൻമാർക്കിന്റെ ഒരു പ്രവിശ്യയായി മാറുകയും, ആധുനിക കാലഘട്ടത്തിൽ കൂടുതൽ ഭരണഘടനാപരമായ സ്വാതന്ത്ര്യം നേടുകയും ചെയ്തു. 21.6 ചതുരശ്ര കിലോമീറ്ററുള്ള ഡെൻമാര്‍കിന്റെ 80 ശതമാനവും ഐസാണ്. ഗ്രീൻലാൻഡിനും ഡെൻമാർക്കിനും ഇടയിൽ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ഏകദേശം 3,000 കിലോമീറ്ററിലധികം അകലമുണ്ട്. ഗ്രീൻലാൻഡ് ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ വൻകരയുടെ ഭാഗമാണ്. അതേ സമയം ഡെൻമാര്‍ക്ക് യൂറോപ്യൻ വൻകരയുടെ ഭാഗമാണ്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home