ad
Deshabhimani

നൈജീരിയയിൽ യാത്രക്കാരുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം: 30 മരണം

Accident
വെബ് ഡെസ്ക്

Published on Feb 09, 2026, 11:06 AM | 1 min read

അബുജ : വടക്കൻ നൈജീരിയയിൽ യാത്രക്കാരുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ട് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കാനോയിലെ ഗെസാവ പ്രദേശത്തെ ക്വാനാർ ബാർഡെ പട്ടണത്തിലാണ് അപകടമുണ്ടായത്. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് മറിയുകയായിരുന്നുവെന്ന് കാനോ ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. കാനോയിലെ ഗുജുങ്കു പട്ടണത്തിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.


പലരുടെയും പരിക്ക് ​ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും കാനോ ഗവർണർ അബ്ബാ കബീർ യൂസഫിന്റെ വക്താവ് സുനുസി ബതുരെ ദവാകിൻ തോഫ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റോഡപകടങ്ങൾ പതിവായി സംഭവിക്കുന്ന രാജ്യമാണ് നൈജീരിയ. മോശം റോഡുകളും ​ഗതാ​ഗത നിയമങ്ങൾ പാലിക്കുന്നതിലെ അലംഭാവവുമാണ് അപകടകാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home