ad
Deshabhimani

പോളണ്ടിൽ കൽക്കരി ഖനിയിൽ ഭൂചലനം: ഒരാൾ മരിച്ചു

Earthquake
വെബ് ഡെസ്ക്

Published on Jan 27, 2025, 04:43 PM | 1 min read

വാഴ്‌സോ: പോളണ്ടിൽ കൽക്കരി ഖനിയിൽ ഭൂചലനം. ഭൂചലനത്തിൽ ഒരാൾ മരിച്ചു. തെക്കൻ പോളണ്ടിലെ റാഡ്‌ലിനിലുള്ള പോളിഷ് മൈനിംഗ് ഗ്രൂപ്പായ പിജിജിയുടെ കൽക്കരി ഖനിയിലാണ്‌ തിങ്കളാഴ്ച പുലർച്ചെ ഭൂചലനമുണ്ടായത്‌. അപകടത്തിൽ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 800 മീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത്‌.


"പ്രദേശത്ത് ഞങ്ങളുടെ 29 ജീവനക്കാർ ഉണ്ടായിരുന്നു. അവരിൽ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർഭാഗ്യവശാൽ ഞങ്ങളുടെ സഹപ്രവർത്തകരിലൊരാൾ മരിച്ചു" പിജിജിയുടെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബാർട്ടോസ് കെപ പത്രസമ്മേളനത്തിൽ പറഞ്ഞു.


ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് കറ്റോവിസിലെ എമർജൻസി മെഡിക്കൽ സർവീസ് മേധാവി ലൂക്കാസ് പാച്ച് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home