വിദേശ യാത്രികർക്ക് ആശ്വാസം: ഫ്രാൻസിൽ ഇനി ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ആവശ്യമില്ല

പാരീസ്: ഫ്രാൻസിൽ ഇനി ഇന്ത്യക്കാര്‍ക്ക് ട്രാൻസിറ്റ് വിസ ആവശ്യമില്ല. ഇക്കാര്യം വ്യക്തമാക്കി ഡൽഹിയിലെ ഫ്രഞ്ച് എംബസി വാർത്താകുറിപ്പ് ഇറക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണുമയി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഇമാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ച സമയത്ത് ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണിപ്പോള്‍ ആശ്വാസ നടപടി ഉണ്ടായിരിക്കുന്നത്. നിയമപരമായ ഇന്ത്യൻ വിസ ഉണ്ടെങ്കിൽ ട്രാൻസിറ്റ് വിസ ഫ്രാൻസില്‍ ആവശ്യമില്ലെന്നാണ് ഫ്രഞ്ച് എംബസി അറിയിച്ചിരിക്കുന്നത്.
ട്രാൻസിറ്റ് വിസ ഇല്ലാതെ ഫ്രാൻസ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകുമെന്നുള്ള സൗകര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഫ്രാൻസിന്റെ വിസ സംവിധാനത്തിലെ നടപടി ക്രമങ്ങളിൽ ഈ തീരുമാനങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഫ്രാൻസ് വഴി മൂന്നാമത് ഒരു രാജ്യത്തേക്ക് പോകുമ്പോഴാണ് ട്രാൻസിറ്റ് വിസ ആവശ്യമായി വരുന്നത്. ഇന്ത്യക്കാർക്ക് ഇത്തരത്തിൽ ഒരു ആവശ്യം ഇനിയില്ല എന്നാണിപ്പോൾ ഫ്രഞ്ച് എംബസി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ജർമനിയും ഇത്തരത്തിൽ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കിയിരുന്നു. ജനുവരിയിലായിരുന്നു ഈ തീരുമാനം










0 comments