ad
Deshabhimani

print edition കൊളംബിയയിൽ ബസിൽ 
സ്‌ഫോടനം: 13 മരണം

Colombia bus blast

ബോംബ് സ്ഫോടനത്തിൽ തകർന്ന ബസ് | PHOTO: AFP

വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ ബസിലുണ്ടായ സ്‌-ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. കാജിബിയോ നഗരത്തിൽ പാനാമെരിക്കൻ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിക്കുകയായിരുന്നു.


ഭീകരാക്രമണ സാധ്യതയും പരിശോധിക്കുകയാണെന്ന്‌ കൊളംബിയൻ സൈനിക മേധാവി ജനറൽ ഹ്യൂഗോ ലോപ്പസ് പറഞ്ഞു. കൊളംബിയൻ വിപ്ലവ സായുധ സേനയിലെ വിമത വിഭാഗമായ ജെയിം മാർട്ടിനെസാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന റിപ്പോർട്ടുകളുണ്ട്‌. കുറച്ചു നാളുകളായി മേഖല സംഘർഷഭരിതമാണ്‌. പൊലീസ്‌ സ്‌റ്റേഷനുകൾ, സൈനികകേന്ദ്രങ്ങൾ തുടങ്ങിയവയ്‌ക്ക്‌ നേരെയും മുമ്പ്‌ ആക്രമണമുണ്ടായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home