ad
Deshabhimani

print edition ലോക പൊലീസ്‌ ചമഞ്ഞ് അമേരിക്ക കടന്നാക്രമണം തുടരുന്നു

military
വെബ് ഡെസ്ക്

Published on Jan 04, 2026, 12:00 AM | 1 min read

സ്വന്തം താൽപര്യത്തിന്‌ എതിരായാൽ ഏതുരാജ്യത്തെയും എല്ലാ ലോക നിയമവും ലംഘിച്ച്‌ ആക്രമിക്കാൻ അമേരിക്ക മടികാണിച്ചിട്ടില്ല. രണ്ടാം ലോകയുദ്ധം ഏതാണ്ട്‌ അവസാനിച്ചശഷമാണ്‌ സ്വന്തംശക്തി ലോകത്തെ കാട്ടാൻവേണ്ടി ജപ്പാനിൽ അവർ ആണവായുധം പ്രയോഗിച്ചത്‌. അവിടെ നിന്ന്‌ തുടങ്ങുന്നു അമേരിക്കയുടെ ലോക പൊലീസ്‌ ചമയൽ.


​ക്യൂബ (1961)


ക്യൂബയിൽ കാസ്‌ട്രോ അധികാരത്തിൽ വന്നതോടെ ക്യൂബയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച യുഎസ്‌ പിന്നീട്‌ കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാനുള്ള നീക്കങ്ങളാണ്‌ നടത്തിയത്‌. ഇതിന്റെ ഭാഗമായി 1961ൽ യുഎസ് ചാരസംഘടനയായ സിഐഎയുടെ പിന്തുണയോടെ വിപ്ലവവിരുദ്ധരായ ക്യൂബക്കാരുടെ സേന ക്യൂബയിൽ കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും പിഗ്‌സ് ഉൾക്കടലിൽ ക്യൂബൻ സേന പരാജയപ്പെടുത്തി.


​വിയറ്റ്‌നാം (1964)


വിയറ്റ്‌നാമിലെ കമ്യൂണിസ്‌റ്റ് ഭരണമാണ്‌ അമേരിക്കയെ പ്രകോപിപ്പിച്ചത്‌. 1964ൽ അമേരിക്ക വിയറ്റ്‌നാമിനെതിരെ ആക്രമിച്ചുവെങ്കിലും ഹോചിമിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിരോധത്തിൽ അവർക്ക്‌ തോറ്റോടേണ്ടതായി വന്നു. 1975 ഏപ്രിൽ 23ന് അമേരിക്കൻ പ്രസിഡന്റ് ജെറാൾഡ് ഫോർഡ് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

അഫ്‌ഗാനിസ്ഥാൻ (2001)


2001 സെപ്തംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെയാണ്‌ ഒക്ടോബർ ഏഴിന് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിക്കുകയും ചെയ്‌തു. 2009 മുതൽ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ പല ഘട്ടങ്ങളിൽ അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. പിന്നീട് സൈനികർ അഫ്ഗാനിസ്ഥാനിൽനിന്നു പിൻമാറി.


​ഇറാഖ് (2003)


കൂട്ടനാശത്തിനുള്ള ആയുധങ്ങൾ ഇറാഖിനുണ്ടെന്ന്‌ ആരോപിച്ച് 2003 മാർച്ച് 20ന് ഇറാഖിലേക്ക് യുഎസ്, ബ്രിട്ടീഷ് സേനകൾ കടന്നുകയറുന്നു. മൂന്നാഴ്‌ചത്തെ യുദ്ധത്തിനുശേഷം ഇറാഖിനെ കീഴടക്കി. 2006 ഡിസംബർ 31ന് സദ്ദാമിനെ തൂക്കിക്കൊന്നു.


​ഇറാൻ (2025)


ജൂൺ 13 മുതൽ ഇറാനും ഇസ്രയേലും തമ്മിൽ ആരംഭിച്ച സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ്‌ അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാനോട് യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ യുഎസ് അവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിട്ട് 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക കടന്നാക്രമണം നടത്തി.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home