print edition ഇറാൻ യുദ്ധത്തിന് യുഎസ് ചെലവിട്ടത് 2.77 ലക്ഷം കോടി രൂപ

വാഷിങ്‌ടൺ : ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2900 കോടി ഡോളർ (2.77 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി പെന്റഗൺ. ചൊവ്വാഴ്ച ബജറ്റ് ഹിയറിങ്ങിലാണ് പെന്റഗൺ ഫിനാൻസ് ചീഫ് ജൂൾസ് ഹർസ്റ്റ് മൂന്നാമൻ ഈ കണക്കുകൾ പുറത്തുവിട്ടത്. രണ്ടാഴ്ച മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 38,260 കോടി രൂപയുടെ വർധനവാണ് ഇപ്പോൾ ഉണ്ടായത്.
യുദ്ധസാമഗ്രികളുടെ അറ്റകുറ്റപ്പണികൾ, പുതിയത് വാങ്ങൽ, മറ്റ് പ്രവർത്തന ചെലവുകൾ എന്നിവക്കാണ് പണം ചെലവഴിച്ചത്. ഇറാന്റെ തിരിച്ചടിയിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തെ സാരമായി ബാധിച്ചുവെന്നും ഇവ പുനഃസ്ഥാപിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നും സെനറ്റർമാർ മുന്നറിയിപ്പ് നൽകി.










0 comments