ad
Deshabhimani

'യുഎസിന് നന്ദി'; റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് പുടിൻ

putin 25 nab

വ്ലാദിമിർ പുടിൻ | image: The Wall street journal

വെബ് ഡെസ്ക്

Published on May 10, 2026, 07:24 AM | 1 min read

മോസ്കോ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയത്തെ അനുസ്മരിച്ച് മോസ്കോയിൽ നടന്ന സൈനിക പരേഡിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.


നാല് വർഷത്തിലേറെയായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥം വഹിച്ച യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപിനും പുടിൻ നന്ദിയറിയിച്ചു. അതേസമയം, കീവ് സർക്കാരിനുള്ള പാശ്ചാത്യ പിന്തുണയെ പുടിൻ അപലപിച്ചു.


'റഷ്യ - യുക്രെയ്ൻ വിഷയം അവസാനിക്കുകയാണെന്ന് ഞാൻ കരുതുന്നു. നാറ്റോയുടെ മുഴുവൻ കൂട്ടായ്മയും പിന്തുണക്കുന്ന ആക്രമണാത്മ ശക്തിയായ യുക്രെയ്നെതിരെ നീതിപൂർണമായ യുദ്ധമാണ് റഷ്യ നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സുദമമാക്കിയതിന് യുഎസിനോട് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും', പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നും കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പുടിൻ്റെ വെളിപ്പെടുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home