ad
Deshabhimani

മൂന്ന് വർഷത്തിലേറെയായി കോമയിലായിരുന്ന തായ്ലൻഡ് രാജകുമാരി അന്തരിച്ചു

thailand

image: the new indian express

വെബ് ഡെസ്ക്

Published on Jun 12, 2026, 05:15 PM | 1 min read

ബാങ്കോക്ക് : മൂന്ന് വർഷത്തിലധികമായി കോമയിൽ കഴിയുന്ന തായ്ലൻഡ് രാജകുമാരി അന്തരിച്ചു. മഹാ വങ്കിരലോങ്കോൺ രാജാവിന്റെ ഏഴ് മക്കളിൽ മൂത്തയാളായ ബജ്രകിതിയാഭയാണ് മരിച്ചത്. 47 വയസായിരുന്നു.


ബാങ്കോക്കിലെ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചതെന്ന് വെള്ളിയാഴ്ച കൊട്ടാരത്തിൽ നിന്ന് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. രാജകുമാരിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക ദുഖാചരണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 ഡിസംബറിൽ തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ രാച്ചസിമ സന്ദർശിക്കുന്നതിനിടയിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് രാജകുമാരി പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home