ad
Deshabhimani

ക്ലാസിൽ സംസാരിച്ചതിന് നാലു വയസുകാരിയുടെ ചുണ്ടിൽ ​ഗ്ലൂ ​ഗൺ തേച്ച് അധ്യാപിക; സസ്പെൻഷൻ

Glue Gun

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Jun 08, 2026, 05:26 PM | 1 min read

ബീജിയിങ്: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ നാലു വയസുകാരിയുടെ ചുണ്ടിൽ ​ഗ്ലൂ ​ഗൺ തേച്ച് കിന്റർ ​ഗാർട്ടൺ അധ്യാപികയുടെ ക്രൂരത. ചൈനയിലാണ് ദാരുണ സംഭവം. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട് ചെയ്തു. മെയ് 27-ന് ജിയാങ്സു പ്രവിശ്യയിലെ ഫെങ്സിയാൻ കൗണ്ടിയിലുള്ള നഴ്സറിയിൽ ആണ് സംഭവം നടന്നത്.


സംസാരിച്ചതിന്റെ പേരിൽ കുട്ടികളെ വരിവരിയായി നിർത്തുന്നതും ശിക്ഷിക്കുന്നതും ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശേഷം കുട്ടികൾക്ക് നേരെ ഇവർ ​ഗ്ലൂ ​ഗൺ പ്രയോ​ഗിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയു‌ടെ ഉള്ളംകയ്യിൽ ​ഗ്ലൂ ​ഗൺ ഒഴിച്ചു. പൊടുന്നനെ കുട്ടി കൈ വലിക്കുകയും അധ്യാപികയുടെ അടുത്ത് നിന്ന് മാറുകയും ചെയ്തു. പിന്നീട് നാലുവയസുകാരിയുടെ ചുണ്ടിൽ ബലംപ്രയോ​ഗിച്ച് ​ഗ്ലൂ ​ഗൺ തേയ്ക്കുകയായിരുന്നു. മറ്റൊരു അധ്യാപകൻ ഉണ്ടായിട്ടും ക്രൂരത തടയാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.


തുടർന്ന് വൈകുന്നേരത്തോടെ ചുണ്ടിൽ കടുത്ത വേദന കുട്ടി അനുഭവിക്കുകയും പിന്നാലെ ചുണ്ടിൽ കുമിളകൾ വന്ന് പൊട്ടുകയും ചെയ്തു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷമാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ ക്രൂരത കണ്ടതോടെ തന്റെ ഹൃദയം തകർന്നുപോയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകളോട് ഇത്രയും വലിയ ക്രൂരത ചെയ്യാൻ മാത്രം അവൾ എന്ത് തെറ്റാണ് ചെയ്തതെന്നും അമ്മ ചോ​ദിക്കുന്നു. അതേസമയം, കുട്ടിക്ക് സ്വയം പരിക്കേറ്റതാണെന്ന് ആരോപണ വിധേയയായ അധ്യാപിക പറഞ്ഞു. ക്ലാസ് മുറി അലങ്കരിക്കുന്നതിനും മറ്റുമായാണ് ​ഗ്ലൂ ​ഗൺ തയ്യാറാക്കി വെച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ‌







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home