Deshabhimani

താലിബാൻ സ്‌ത്രീ വിദ്യാഭ്യാസ നിരോധനം: വിമർശിച്ച്‌ താലിബാൻ വിദേശ മന്ത്രാലയം പ്രതിനിധി

taliban

photo credit: X

വെബ് ഡെസ്ക്

Published on Jan 20, 2025, 09:10 AM | 1 min read

കാബൂൾ: താലിബാനിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസ നിരോധനം ഏർപ്പെടുത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ വിദേശമന്ത്രാലയ പ്രതിനിധി. ശനിയാഴ്‌ച തെക്ക്‌–കിഴക്കൻ കോസ്റ്റ്‌ പ്രവിശ്യയിൽ നടത്തിയ പൊതുയോഗത്തിലാണ്‌ സർക്കാർ നയത്തെ ശാസിച്ച്‌ ഷേർ അബ്ബാസ്‌ സ്റ്റാനിക്‌സായി രംഗത്തു വന്നത്‌. സ്‌ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്ന്‌ വിലക്കുന്നതിന്‌ ന്യായീകരണമില്ലെന്നും അദേഹം വ്യക്തമാക്കി.


നിലവിൽ താലിബാനിൽ ആറാം ക്ലാസ്സ്‌ മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌. സെപ്‌തബറിൽ സ്‌ത്രീകളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്നും വിലക്കിയതായി റിപ്പോർട്ടുണ്ട്‌. കൂടാതെ സ്‌ത്രീകളെയും പെൺകുട്ടികളെയും ചികിത്സിക്കാൻ വനിത ഡോക്‌ടർമാർക്ക്‌ മാത്രമാണ്‌ താലിബാനിൽ അനുമതി. സ്‌ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി 2022 സെപ്‌തംബറിലും വാദിച്ചിട്ടുണ്ട്‌. സ്റ്റാനിക്‌സായിയുടെ നിലപാടിനെതിരെ അധികൃതർ രംഗത്തുവന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home