'പീക്കി ബ്ലൈൻഡേഴ്സി'ന്റെ വേഷം സംസ്കാരത്തിന് ചേർന്നതല്ലെന്ന് താലിബാൻ; യുവാക്കൾ കസ്റ്റഡിയിൽ

കാബൂൾ: നിരവധി ആരാധകരുള്ള നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസാണ് പീക്കി ബ്ലൈൻഡേഴ്സ്. സീരീസിലെ പ്രധാന താരങ്ങളുടെ വേഷവിധാനവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എന്നാൽ പീക്കി ബ്ലൈൻഡേഴ്സിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വസ്ത്രം ധരിച്ച യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. വേഷം അഫ്ഗാന്റെ താൽപര്യങ്ങൾക്ക് വിരുധമാണെന്നും വിദേശസംസ്കാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി.
"പീക്കി ബ്ലൈൻഡേഴ്സ് അഫ്ഗാന്റെ സംസ്കാരത്തിന് എതിരാണ്. ജീൻസ് പോലും ഒരുതരത്തിൽ അംഗീകരിക്കാം. പക്ഷേ, ഞങ്ങൾ ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നല്ലതും മതപരമായ മുൻഗാമികളെയായിരിക്കും"- താലിബാൻ വക്താവ് പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഹെറാത്ത് പ്രവിശ്യയിലെ ജിബ്രയിൽ സ്വദേശികളായ നാല് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എല്ലാവർക്കും ഇരുപത് വയസിനോട് അടുത്താണ് പ്രായം. പീക്കി ബ്ലൈൻഡേഴ്സിലെ കഥാപാത്രങ്ങളെപ്പോലെ ട്രഞ്ച് കോട്ടുകൾ, തൊപ്പികൾ, സ്യൂട്ടുകൾ എന്നിവ ധരിച്ച് ഇവർ വീഡിയോകൾ പങ്കുവെച്ചിരുന്നു.










0 comments