ad
Deshabhimani

സിഡ്‌നി ബീച്ച്‌ വെടിവയ്‌പ്‌: പ്രതിക്കെതിരെ 59 കുറ്റം ചുമത്തി

Australia Mass Shooting.jpg
വെബ് ഡെസ്ക്

Published on Dec 18, 2025, 07:22 AM | 1 min read

മെൽബൺ: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്പ്‌ കേസിലെ പ്രതിക്കെതിരെ 59 കുറ്റങ്ങൾ ചുമത്തി. 15 പേരുടെ കൊലപാതകം, തീവ്രവാദപ്രവർത്തനം അടക്കമുള്ള 59 കുറ്റങ്ങളാണ്‌ 24കാരനായ നവീദ് അക്രമിനെതിരെ ചുമത്തിയതെന്ന്‌ ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.


ഞായറാഴ്ച ജൂത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെ നവീദിന്റെ അച്ഛൻ സാജിദ് അക്രം (50), നവീദ്‌ അക്രം (24) എന്നിവരാണ്‌ ജനങ്ങൾക്കുനേരെ വെടിയുതിർത്തത്‌. വെടിവയ്പിനിടെ പൊലീസിന്റെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. നവീദും പരിക്കേറ്റ്‌ ചികിത്സയിലാണ്‌. സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണ്‌. ഇന്ത്യയിൽ ജനിച്ചെങ്കിലും ജൻമനാടുമായി കാര്യമായ ബന്ധം ഇയാൾക്കില്ലായിരുന്നുവെന്ന്‌ തെലങ്കാന പൊലീസ്‌ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home