ad
Deshabhimani

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

switzerland
വെബ് ഡെസ്ക്

Published on Jan 01, 2026, 12:30 PM | 1 min read

ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖലയാണിത്.


തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വാലിസ് (വാലിസ്) കന്റോണിലുള്ള ബാറിൽ സ്‌ഫോടനത്തെ തുടർന്ന് ശക്തമായ തീപിടുത്തമുണ്ടായത്. കൃത്യമായ മരണസംഖ്യ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണവും വ്യക്തമല്ല. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണ്. നാശനഷ്ടങ്ങളുടെ പൂർണ വ്യാപ്തി വിലയിരുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരേണ്ടതുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home