Deshabhimani

ഭൂമി ചുവന്ന നിറത്തിൽ; സൂപ്പർ ഡ്യൂപ്പർ എൽ നിനോ രൂക്ഷമാകുന്നു

El Nino.jpg

ഭൂമിയുടെ കാലാവസ്ഥ ഭൂപടം

വെബ് ഡെസ്ക്

Published on Oct 08, 2026, 02:45 PM | 1 min read

വാഷിംഗ്‌ടൺ: അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിപ്പിക്കുന്ന എൽ നിനോ പ്രതിഭാസം രൂക്ഷമായി ഭൂമിയാകെ ചുവന്ന നിറത്തിൽ കാണപ്പെടുന്നുവെന്ന് കാലാവസ്ഥ വിദഗ്ധർ. 1950 ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നായിരിക്കും ഇതവണത്തേതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.


മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എൽ നിനോയുടെ ആഘാതം വർധിപ്പിക്കുമെന്നും യുഎന്നിന്റെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പറഞ്ഞു.


പസഫിക് സമുദ്രത്തിൽ നിന്ന് വലിയതോതിൽ ചൂട് പുറത്തുവിടുന്നത് ഭൂമിയുടെ വലിയൊരു ഭാഗത്തെയും അസാധാരണമാംവിധം ചൂടുള്ള കാലാവസ്ഥയിലേക്ക് തള്ളിവിടുന്നതിനു കാരണമാകും. ഭൂമിയുടെ കാലാവസ്ഥ ഭൂപടത്തിൽ ഭൂരിഭാഗം പ്രദേശവും ചുവന്ന നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.


2027 വരെ എൽ നിനോ പ്രതിഭാസം ഭൂമിയിലുണ്ടാകും. സതേൺ ഓസിലേഷൻ സൈക്കിളിലെ സ്വാഭാവികമായി സംഭവിക്കുന്ന ഊഷ്മള ഘട്ടമാണ് എൽ നിനോ. ഇതുമൂലം ഭൂമിയിൽ ലഭിക്കുന്ന മഴയുടെ അളവ് ക്രമാതീതമായി കുറയുകയും അതിനനുസരിച്ച് ചൂട് കൂടുകയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home