പാകിസ്ഥാനിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് സ്ഫോടനം; കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

photo credit: X
പെഷാവർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഒരു പൊലീസ് സ്റ്റേഷനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നടന്ന സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.
സ്ഫോടനത്തിൽ സമീപത്തുള്ള നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അടിയന്തര പ്രതികരണവും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
ബന്നു ജില്ലയിലെ ഡോമൽ തെഹ്‌സിലിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വൻ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം കീലോമീറ്ററുകൾക്കപ്പുറത്തേക്ക് കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പ് ഉണ്ടായത് പ്രദേശത്ത് കൂടുതൽ സംഘർഷത്തിനിടയാക്കി.











0 comments