പാക്കിസ്ഥാനിൽ സമാധാന സമിതി അംഗത്തിന്റ വീട്ടിൽ ചാവേർ സ്ഫോടനം; സംഭവം വിവാഹ നൃത്തത്തിനിടെ; അഞ്ച് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവാഹ വീട്ടിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായാണ് വിവരം.
വെള്ളിയാഴ്ച രാത്രിയോടെ ഖൈബർ പഖ്‌തൂൺക്വ പ്രവിശ്യയിൽ സമാധാന സമിതി അംഗം നൂർ ആലം മെഹ്സൂദിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. വഹീദുള്ള മെഹ്സൂദ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെയുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ വീട് തകർന്ന് മേൽക്കൂര നിലംപൊത്തിയതായി പൊലീസ് അറിയിച്ചു.
സമാന മേഖലയിൽ ഈ വർഷം ആദ്യം നടന്ന മറ്റൊരു ആക്രമണത്തിൽ സമാധാന സമിതിയിലെ നാല് അംഗങ്ങളെയും കഴിഞ്ഞ നവംബറിൽ ഏഴ് അംഗങ്ങളെയും ആക്രമികൾ കൊലപ്പെടുത്തിയിരുന്നു.











0 comments