ad
Deshabhimani

പെഷവാറിലെ പാക് സൈനിക കേന്ദ്രത്തിൽ ചാവേർ ആക്രമണം

peshawar
വെബ് ഡെസ്ക്

Published on Nov 24, 2025, 10:54 AM | 1 min read

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ പെഷവാറിലെ ആസ്ഥാനത്താണ് ആക്രമണം. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കയാണ്.


മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ഫെഡറൽ കോൺസ്റ്റാബുലറി (എഫ്‌സി) ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.


അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട് ചെയ്തു. സ്ഥലത്തുനിന്ന് പലവട്ടം സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പറയുന്നു.


ഈ വർഷം ആദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home