Deshabhimani

print edition ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കത്തുന്നു

a
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

പാരിസ്: വിദ്യാർഥി പ്രക്ഷോഭത്തില്‍ സ്തംഭിച്ച് ഫ്രാന്‍സ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച പാരിസ് മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടർന്നു. പിന്തുണയുമായി സർവകലാശാലാ വിദ്യാർഥികളും രംഗത്ത് എത്തി. പ്രക്ഷോഭത്തെ അടിച്ചമർത്താന്‍ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പുക ഗ്രനേഡുകളും പ്രയോഗിച്ചു. ആയിരത്തിലേറെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.


അധ്യാപകരുടെയും ജീവനക്കാരുടെയും കുറവ്, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ, ജീർണ്ണിച്ച കെട്ടിടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി (പിസിഎഫ്) പിന്തുണ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളുടെ പേരിൽ വിദ്യാർഥി പ്രക്ഷോഭത്തെ "നഗരങ്ങളില അതിക്രമമായി" ഒരുവിഭാഗം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതിനെ പിസിഎഫ് അപലപിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home