ശക്തമായ ഭൂചലനം: അഫ്ഗാനിസ്ഥാനിൽ എട്ട് മരണം

പ്രതീകാത്മക ചിത്രം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അനുഭവപ്പെട്ട ഈ ഭൂചലനം റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) റിപ്പോർട്ട് ചെയ്തു.
കാബൂളിൽ വീട് തകർന്നു വീണാണ് മരണങ്ങൾ സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ഇന്ത്യയിലെ ന്യൂഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നിലവിൽ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.










0 comments