കുടിയേറ്റ നിയമങ്ങളിലെ നിയന്ത്രണം; യുകെയിലേക്കുള്ള വിദേശികളുടെ എണ്ണം പകുതിയായി കുറഞ്ഞു

പ്രതീകാത്മക ചിത്രം | image credit: financial times
ലണ്ടൻ: യുകെയിലേക്ക് പോകുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025 ഡിസംബറിൽ അവസാനിച്ച 12 മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് യുകെ ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച് യുകെയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,71000 ആയി ചുരുങ്ങി. 2024 ൽ ഇത് 3,31000 ആയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിസ നിയമങ്ങളിൽ വരുത്തിയ കടുത്ത നിയന്ത്രണമാണ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണം. വിദേശവിദ്യാർഥികൾക്ക് അവരുടെ പങ്കാളികളെ കൊണ്ടുവരുന്നതിന് 2024 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കൂടാതെ ഇന്ത്യക്കാരടക്കമുള്ളവർ ഏറെ ആശ്രയിക്കുന്ന കെയർ വിസ വഴിയുള്ള വിദേശ റിക്രൂട്ടിങ്ങും ലേബർ പാർട്ടി നിർത്തലാക്കിയിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തായതിന് പിന്നാലെ 2021ൽ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.










0 comments