print edition മനുഷ്യക്കടത്ത്: എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

കൊളംബോ: മനുഷ്യക്കടത്തിന് ഇരയായെന്ന് സംശയിക്കുന്ന എട്ടംഗ ഇന്ത്യൻ സംഘത്തെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. തലൈമന്നാർ മേഖലയിലെ വിജനമായ മണൽത്തിട്ടയിൽ ഒറ്റപ്പെട്ടുപോയ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ ശനിയാഴ്ച പുലർച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് നാവികസേന കണ്ടെത്തിയത്. രാമേശ്വരത്തുനിന്നാണ് സംഘം യാത്രതിരിച്ചതെന്നും മനുഷ്യക്കടത്ത് സംഘം ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. ഇവർക്ക് ലങ്കൻ നാവികസേന താൽക്കാലിക അഭയവും നൽകി.









0 comments