Deshabhimani

print edition സ്പെയിൻ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്‌

Spain.jpg

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

വെബ് ഡെസ്ക്

Published on Oct 06, 2026, 01:34 AM | 1 min read

മാഡ്രിഡ്: റിയൽ എസ്റ്റേറ്റ് മാഫിയകൾ സൃഷ്ടിച്ച ഭവനപ്രതിസന്ധിയെത്തുടർന്ന് ജനരോഷം ഉയരവേ സ്പെയിനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സാഞ്ചസിന്റെ ന്യൂനപക്ഷ പുരോഗമന സർക്കാർ പാവപ്പെട്ടവർക്കായി മുന്നോട്ടുവച്ച ഭവനസഹായ പരിപാടി വലതുപക്ഷ കക്ഷികൾ പാർലമെന്റിൽ തള്ളിയതിന് പിന്നാലെയാണ് നാടകീയമായ പ്രഖ്യാപനം.


നവംബർ 29-ന് രാജ്യം പുതിയ ജനവിധി തേടുമെന്ന് ടെലിവിഷൻ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അറിയിച്ചു. വൻകിട കോർപ്പറേറ്റുകളുടെയും നിക്ഷിപ്ത താല്പര്യക്കാരുടെയും വെല്ലുവിളികളെ മറികടന്ന് ജനപക്ഷ വികസനവും നവീകരണവും മുന്നോട്ടുകൊണ്ടുപോകാൻ പാർലമെന്റിൽ കൂടുതൽ പുരോഗമന ഭൂരിപക്ഷം നൽകണമെന്നു സാഞ്ചസ് ആഹ്വാനംചെയ്തു.


കഴിഞ്ഞമാസം മാഡ്രിഡിൽ 87 വയസ്സുകാരിയെ വീടൊഴിപ്പിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ജനകീയ പ്രക്ഷോഭം ശക്തമായത്. ശനിയാഴ്ച തലസ്ഥാനത്ത് നടന്ന ഭവനസംരക്ഷണ മാർച്ചിൽ എഴുപതിനായിരത്തിലധികം പേർ പങ്കെടുത്തു. പതിറ്റാണ്ടിനിടയിൽ വാടക ഇരട്ടിയായും വീടുകളുടെ വില 90 ശതമാനമായും വർധിച്ചതായാണ് റിയൽ എസ്റ്റേറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.


ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം സാഞ്ചസിന്റെ ഇടതുപക്ഷ സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്. അമേരിക്കൻ സാമ്രാജ്യത്വ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന ഭരണാധികാരിയാണ് പെഡ്രോ സാഞ്ചസ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home