ad
Deshabhimani

ദക്ഷിണ കൊറിയയിൽ വൻ കാട്ടുതീ; 2 മരണം, 2പേരെ കാണാനില്ല

s korea forest fire
വെബ് ഡെസ്ക്

Published on Mar 22, 2025, 05:34 PM | 1 min read

സിയോൾ: ദക്ഷിണ കൊറിയയിൽ വൻ തീപിടിത്തം. രാജ്യത്തുടനീളം 20 ലധികം കാട്ടുതീയാണ്‌ പടർന്നുപിടിച്ചത്‌. തീപിടിത്തത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തു.


ശക്തമായ കാറ്റിനെ തുടർന്ന് കാട്ടുതീ അതിവേഗം പടരുന്നതിനാൽ എത്രയുംപ്പെട്ടന്ന്‌ തീ അണയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്‌ ആക്ടിങ്‌ പ്രസിഡന്റ് ചോയ് സാങ്-മോക്ക് ആവശ്യപ്പെട്ടു.


സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിൽ വെള്ളിയാഴ്ച ആരംഭിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഗ്നിശമന സേനാംഗങ്ങൾ മരിച്ചത്‌. ശനിയാഴ്ച ഉച്ചവരെ 275 ഹെക്ടർ (680 ഏക്കർ) പ്രദേശത്താണ്‌ കാട്ടുതീ പടർന്നത്‌. ഈ പ്രദേശങ്ങളിൽ നിന്നായി 200 ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീപിടിത്തം നടന്ന പ്രദേശങ്ങളെ ദക്ഷിണ കൊറിയൻ സർക്കാർ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home