മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചികിത്സ തുടരുന്നുണ്ടെങ്കിലും സംസാരിക്കുകയും സ്വയം എഴുന്നേറ്റ് ഭക്ഷണം കഴിച്ചതായും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നേരിയ പുരോഗതിയുണ്ടായത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശുപത്രിയിലെത്തി മാർപാപ്പയെ സന്ദർശിച്ചു.
ശ്വാസം മുട്ടലിനെ തുടർന്ന് 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ. ഈ മാസം ആറിന് മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാൻ അറിയിച്ചു.









0 comments