ad
Deshabhimani

പോപ്പ് ഗായിക റിഹാനയുടെ വീടിന് നേരെ വെടിവയ്പ്പ്

rihanna

റിഹാന

വെബ് ഡെസ്ക്

Published on Mar 09, 2026, 02:12 PM | 1 min read

ലോസ് ഏഞ്ചല്‍സ്: പോപ്പ് ഗായിക റിഹാനയുടെ വീടിന് നേരെ വെടിവയ്പ്പ്. യുഎസിലെ ബെവര്‍ലി ഹില്‍സ് നഗരത്തിലുള്ള വീടിന് നേര്‍ക്കാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വീടിന്‍റെ ഗേറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് പത്തോളം തവണയാണ് വെടിയുതിര്‍ത്തത്. വെടിവയ്പ്പ് നടക്കുന്ന സമയത്ത് റിഹാന വീടിനുള്ളിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്ത് നിന്നും പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ പൊലീസ് പിടികൂടി. അതേസമയം, ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ ആക്രമണം നടത്താനുള്ള കാരണമോ പുറത്തുവിട്ടിട്ടില്ല. റിഹാന, പങ്കാളിയായ റാപ്പര്‍ എസാപ്പ് റോക്കി(A$AP Rocky), മക്കളായ റിസ(RZA), റയട്ട് (Riot), റോക്കി (Rocki) എന്നിവര്‍ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ റിഹാനയുടെ വീടിന് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകപ്രശസ്ത പോപ്പ് ഗായകരില്‍ ഒരാളാണ് റിഹാന. ഇതുവരെ താരത്തിന്‍റെ 250 ദശലക്ഷം റെക്കോര്‍ഡുകളാണ് ഇതുവരെ വിറ്റഴിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home