ജറുസലേമിൽ ബസിനു നേരെ വെടിവയ്പ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു

ജറുസലേം: വടക്കൻ ജറുസലേമിൽ ബസിനു നേരെയുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണന്ന് അധികൃതർ അറിയിച്ചു. റാമോട്ട് എന്ന പ്രദേശത്താണ് ആക്രമണം നടന്നത്.
കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്. രണ്ട് അക്രമികൾ ബസിൽ കയറി വെടിയുതിർത്തതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നിരവധി ആളുകൾ ചിതറിയോടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. നഗരത്തിലെ തിരക്കേറിയ കവലയിലായിരുന്നു ആക്രമണം. വെടിവയ്പ്പ് ആരംഭിച്ച ഉടനെ രണ്ട് അക്രമികളെ കീഴ്പ്പെടുത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ ആക്രമികളുടെ നിലയെക്കുറിച്ച് വ്യക്തമാക്കാൻ പൊലീസ് തയാറായില്ല.









0 comments