ad
Deshabhimani

print edition വൈറ്റ്‌ഹ‍ൗസിന് നേരെ വെടിവയ്പ്‌; അക്രമിയെ വധിച്ചു

white house.jpg
വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ: യുഎസ്‌ പ്രസിഡന്റിന്റെ ഒ‍ൗദ്യോഗിക വസതിയായ വൈറ്റ്‌ഹ‍ൗസിന്‌ സമീപം വീണ്ടും വെടിവയ്പ്‌. ശനിയാഴ്ച വൈകിട്ട്‌ ആറോടെ 17 സ്‌ട്രീറ്റ്‌ പെനിസിൽവാനിയ അവന്യൂവിലാണ്‌ വെടിവയ്പുണ്ടായത്‌. സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ സമീപമെത്തിയ 21കാരനായ നസീർ ബെസ്റ്റ്‌ ബാഗിൽനിന്ന്‌ തോക്കെടുത്ത്‌ വെടിയുതിർക്കുകയായിരുന്നു.


സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടെന്ന്‌ പ്രഡിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു. സംഭവസമയം ട്രംപ്‌ വൈറ്റ്‌ഹ‍ൗസിലുണ്ടായിരുന്നു. ഒരു മാസത്തിനിടെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സമീപത്തുണ്ടാകുന്ന മൂന്നാമത്തെ വെടിവയ്‌പാണിത്‌. കഴിഞ്ഞമാസം വൈറ്റ്‌ഹ‍ൗസ്‌ കറസ്‌പോണ്ടൻസ്‌ അത്താഴവിരുന്നിലും വാഷിങ്‌ടൺ മൊണ്യൂമെന്റിന്‌ സമീപവും വെടിവയ്‌പ്പുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home