ad
Deshabhimani

സൗത്ത് കരോലിന യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വെടിവയ്പ്പ്; രണ്ട് മരണം, ഒരാൾക്ക് പരിക്ക്

South Carolina State University
വെബ് ഡെസ്ക്

Published on Feb 13, 2026, 02:30 PM | 1 min read

ഓറഞ്ച്ബർഗ്: സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി അറിയിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങളോ പരിക്കേറ്റ വ്യക്തിയുടെ അവസ്ഥയോ സർവകലാശാല അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് രാത്രിയോടെ ഓറഞ്ച്ബർഗിലെ കാമ്പസ് അടച്ചു. നാല് മണിക്കൂറിനു ശേഷമാണ് കാമ്പസ് തുറന്നത്. പൊലീസ് സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home