print edition ദക്ഷിണാഫ്രിക്കയിലെ മദ്യശാലയിൽ വെടിവയ്‌പ്; 11 മരണം

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ അനധികൃത മദ്യശാലയിൽ തോക്കുധാരികൾ 11 പേരെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ മൂന്നും പന്ത്രണ്ടും പതിനാറും വയസായ കുട്ടികളും. പത്തുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പതിനാല് പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
സോൾസ് വില്ലെ ടൗൺഷിപ്പിൽ അനധികൃത മദ്യവിൽപ്പന നടത്തുന്ന ഹോസ്‌റ്റലിൽ ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു.









0 comments