Deshabhimani

യുകെ പിളരുമോ? സ്വയംഭരണം വേണമെന്നുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് സ്കോട്ട്ലൻഡും വെയിൽസും ഉത്തര അയർലൻഡും

mou scotland wales ireland
വെബ് ഡെസ്ക്

Published on Sep 15, 2026, 03:08 PM | 1 min read

ലണ്ടൻ : ബ്രിട്ടനിൽ (യുകെ) നിന്ന് വേർപെടാനുള്ള അവകാശവും സ്വയംഭരണവും ആവശ്യപ്പെട്ട് സ്കോട്ട്ലൻഡ്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. കാർഡിഫിൽ നടന്ന ഉച്ചകോടിയിലാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ ജോൺ സ്വിന്നി, Plaid Cymru നേതാവും വെയിൽസ് ഫസ്റ്റ് മിനിസ്റ്ററുമായ റുൺ അപ് ഇയോർവർത്ത്, ഉത്തര അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീൽ എന്നിവർ കരാറിൽ ഒപ്പുവച്ചത്.


ഞങ്ങളുടെ രാജ്യങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ജനാധിപത്യപരമായ സ്വയംനിർണ്ണയാവകാശം തടയാൻ വെസ്റ്റ്മിൻസ്റ്ററിലെ സർക്കാരിന് അവകാശമില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു. ‌എന്നാൽ ഇവർ ഔദ്യോഗിക സർക്കാർ തലവന്മാരെന്ന നിലയിലല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ഭരണഘടനാപരമായ മാറ്റങ്ങൾക്ക് യുകെ സർക്കാർ തയ്യാറാകണമെന്നും രാജ്യങ്ങളുടെ ഭാവി യൂറോപ്യൻ യൂണിയനിലാണെന്നും നേതാക്കൾ പറയുന്നു.


എന്നാൽ ധാരണാപത്രം നിയമപരമല്ലെന്നുെ പ്രതീകാത്മക പ്രാധാന്യമാണുള്ളതെന്നും വിദ​ഗ്ധർ പറയുന്നു. സ്കോട്ട്ലൻഡിൽ സ്വാതന്ത്ര്യത്തിനായി വീണ്ടും ജനഹിതപരിശോധന നടത്തണമെന്നാണ് ജോൺ സ്വിന്നിയുടെ ആവശ്യം. 2014ലെ റഫറണ്ടത്തിൽ 55 ശതമാനം പേർ സ്വാതന്ത്ര്യത്തെ എതിർത്തിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം സ്വാതന്ത്ര്യത്തിനുള്ള പിന്തുണ ഉയർന്നിട്ടുണ്ടെന്നാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വിലയിരുത്തൽ. ഉത്തര അയർലൻഡിൽ ഐക്യ അയർലൻഡിനായുള്ള വോട്ടെടുപ്പ് നടത്തണമെന്നണ് അയർലൻഡിലെ Sinn Féin പാർടിയുടെ ആവശ്യം. 2022 മുതൽ ഉത്തര അയർലൻഡ് അസംബ്ലിയിലെ ഏറ്റവും വലിയ പാർട്ടിയാണ് Sinn Féin. സമ്പദ്‌വ്യവസ്ഥ, ഊർജസ്രോതസ്സുകൾ തുടങ്ങിയ മേഖലകളിൽ മൂന്ന് പ്രദേശങ്ങളും കൂടുതൽ സഹകരിക്കാനും ധാരണയായി. യുകെ പ്രധാനമന്ത്രി ധാരണാപത്രം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home