ad
Deshabhimani

നിര്‍ണായക ഇടപെടലുമായി സൗദി: ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനില്‍

saudi minister in pakisthan
വെബ് ഡെസ്ക്

Published on May 10, 2025, 04:46 AM | 1 min read

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുമായി സൗദി അറേബ്യ. ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി ഇസ്ലാമാബാദിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ചയായിരുന്നു അദേൽ അൽ ജുബൈർ അപ്രതീക്ഷിതമായി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി അദ്ദേഹം ചര്‍ച്ച നടത്തി. മന്ത്രി എസ് ജയശങ്കര്‍ തന്നെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം പങ്കുവച്ചത്. സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍ജുബൈറുമായി കൂടിക്കാഴ്ച നടത്തി എന്നും ഭീകരതയെ ശക്തമായി നേരിടുന്നതില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home