Deshabhimani

ഓപ്പൺ എഐ ഓഫീസിൽ രഹസ്യ ഉപകരണം സ്ഥാപിച്ചു; സൗദി യുവാവ് അറസ്റ്റിൽ

0o
വെബ് ഡെസ്ക്

Published on Oct 14, 2026, 12:31 PM | 1 min read

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐയുടെ ഓഫീസിൽ രഹസ്യമായി റെക്കോര്‍ഡിങ് ഉപകരണം സ്ഥാപിച്ച സൗദി അറേബ്യൻ പൗരനെ യു എസ് പൊലീസ് അറസ്റ്റു ചെയ്തു. കമ്പനിയിൽ എഞ്ചിനീയറായിരുന്ന അബ്ദുറഹ്മാൻ അൽഫോസൻ ആണ് അറസ്റ്റിലായത്.


കാലിഫോര്‍ണിയയിലെ സാൻഫ്രാൻസിസ്കോ നഗരത്തിലുള്ള ഓഫീസിന്റെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിലെ ടിവിയുടെ പിന്നിലാണ് ഉപകരണം ഘടിപ്പിച്ചതായി കണ്ടെത്തിയത്. യു എസ് ബി പോര്‍ടിൽ ടോയ്ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഉപകരണം. മാത്രമല്ല ഇത് എൻക്രിപ്റ്റ് ചെയ്ത നിലയിലായിരുന്നു. കമ്പനിയുടെ എഐ മോഡലാണ് പ്രതിയെയും ഉപകരണത്തെ കുറിച്ചുള്ള വിശദാംശങ്ങളും കണ്ടെത്തിയത്. പുതിയ ഉത്പന്നങ്ങളുടെ രഹസ്യം ചോര്‍ത്തുകയായിരുന്നു ലക്ഷ്യം എന്നാണ് നിഗമനം.


പ്രതി ഒരു 'പ്രൊഡക്റ്റിവിറ്റി ടൂളും' ചാറ്റ്‌ബോട്ടും ഉപയോഗിച്ചതായി എഫ്ബിഐ പറയുന്നു. തുടർച്ചയായ ഓഡിയോ റെക്കോർഡർ നിർമ്മിക്കുന്നത് എങ്ങനെയെന്നും, വൈഫൈ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതും, എസ്ഡി കാർഡ് എൻക്രിപ്റ്റ് ചെയ്യുന്നതും സംബന്ധിച്ച് ഇയാൾ ചാറ്റ്‌ബോട്ടിനോട് ചോദിച്ചിരുന്നു. ഒക്ടോബര്‍ അ‍ഞ്ചിന് ഓഫീസിൽ തിരിച്ചെത്തി ഉപകരണം പരിശോധിക്കാൻ ശ്രമിക്കുമ്പോഴുള്ള ദൃശ്യത്തിൽ നിന്നാണ് വ്യക്തിയെ തിരിച്ചറിഞ്ഞത്. സമീപത്ത് ഇയാൾ ഉപേക്ഷിച്ച ബാഗിൽ നിന്ന് ഐഡിയും വാലറ്റും കണ്ടെത്തിയതായും പറയുന്നു.


സോഴ്സ് കോഡ്, മോഡൽ വെയ്റ്റുകൾ, ഉപഭോക്തൃ ഡാറ്റ എന്നിവയൊന്നും ഈ സംഭവത്തിലൂടെ ചോർന്നുപോയിട്ടില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.

ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home