Deshabhimani

ഏഷ്യൻ കപ്പ് സൗദിയിൽ തന്നെ; മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ

Saudi Asian Cup
വെബ് ഡെസ്ക്

Published on Oct 16, 2026, 10:37 AM | 1 min read

റിയാദ് : ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം സൗദി അറേബ്യയിൽ തന്നെ അടുത്തവർഷം ജനുവരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് ആശങ്കകൾ ഉയർന്നുവന്നതോടെയാണ് പ്രതികരണം. സൗദിയിൽ പ്രതിസന്ധി തുടരുന്നതിനാൽ മത്സരം 2028ലേക്ക് മാറ്റിവയ്ക്കാമെന്ന് ഏഷ്യൻ രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷൻ തലവന്മാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൗദി നിലപാട് അറിയിച്ചത്.


2027 ജനുവരി 7ന് സൗദി നഗരങ്ങളായ ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നിവിടങ്ങളിലായാണ് ഏഷ്യൻ കപ്പ് നടക്കുന്നതെന്നാണ് അധികൃതർ നേരത്തെ അറിയിച്ചത്. ആശങ്കകൾ ഉയർന്നതോടെ ഏഷ്യൻ കപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ സഹകരണത്തോടെ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


അതേസമയം, യെമനിലെ വിമത ഗ്രൂപ്പ് ആയ ഹൂതികൾ സൗദിയുടെ വിവിധ പ്രദേശങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സൗദിയിൽ നടക്കേണ്ട ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ നിരവധി കായിക മത്സരങ്ങൾ മാറ്റിവച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ അന്തിമ തീരുമാനത്തിലെത്തുമെന്ന് എഎഫ്സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ-ഖലിഫ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home