ഓപ്പൺ എഐ സ്വന്തമാക്കി മക്കൾക്ക് നൽകാൻ മസ്ക് ആഗ്രഹിച്ചിരുന്നുവെന്ന് സാം ഓൾട്ട്മാൻ

സാം ഓൾട്ട്മാൻ | image credit: India today
കാലിഫോർണിയ : ഓപ്പൺ എഐയുടെ നിയന്ത്രണം സ്വന്തമാക്കി മക്കൾക്ക് പാരമ്പര്യസ്വത്തായി നൽകാൻ ഇലോൺ മസ്ക് ആഗ്രഹിച്ചിരുന്നുവെന്ന് സിഇഒ സാം ഓൾട്ട്മാൻ.
ഓപ്പൺ എഐക്കെതിരെ ഇലോൺ മസ്ക് നൽകിയ കേസിൽ സാക്ഷിമൊഴി നൽകവെയാണ് ഓൾട്ട്മാന്റെ വെളിപ്പെടുത്തൽ. ലാഭരഹിത തീരുമാനത്തിൽ നിന്ന് കമ്പനി വ്യതിചലിച്ചുവെന്ന് മസ്ക് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഓപ്പൺ എഐ തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ സമ്മർദം ചെലുത്തിയിരുന്നുവെന്നും സാം ഓൾട്ട്മാൻ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ഓപ്പൺ എഐയിൽ നിയന്ത്രണാധികാരമുള്ള ഓഹരികൾ ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു. ഭാവിയിൽ തന്റെ മക്കൾക്ക് അത് നൽകുന്നതിനെക്കുറിച്ചും മസ്ക് ചർച്ച ചെയ്തിരുന്നു. ദീർഘകാലനിയന്ത്രണാധികാരമുള്ള ഓഹരിപങ്കാളിത്തം ആവശ്യപ്പെട്ടത് തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി. മസ്കിന്റെ ഈ രീതികൾ കമ്പനിയിലെ ഗവേഷകരിലും അസ്വസ്ഥതയുണ്ടാക്കി, സാം ഓൾട്ട്മാൻ പറഞ്ഞു.










0 comments