print edition റിയാദ് വിമാനത്താവളം തുറന്നു

അനസ് യാസിൻ
Published on Oct 19, 2026, 12:15 AM | 1 min read
മനാമ: ഹൂതികളുടെ തുടർച്ചയായ മിസൈൽ-, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച തുറന്നു. ഒരാഴ്ചക്കുശേഷമാണ് വിമാനത്താവളം തുറന്നത്. ഭൂരിഭാഗം വിമാനക്കമ്പനികളും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.
ഇത്തിഹാദ് എയർവെയ്സ് അബുദാബിയിൽ നിന്നുള്ള റിയാദ് സർവീസുകൾ 19 വരെ റദ്ദാക്കി. എമിറേറ്റ്സ് 20 മുതൽ ദുബായിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഫ്ളൈ ദുബായ് തിങ്കൾ വരെയും ഒമാൻ എയർ 22 വരെയും സലാം എയർ ഈ മാസം 31 വരെയും സർവീസുകൾ നിർത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ 24 വരെ സൗദിയിലേക്കുള്ള പ്രധാന സർവീസുകൾ റദ്ദാക്കി. ആകാശ എയർ 24 വരെ റിയാദ് സർവീസുകളും 21 വരെ ജിദ്ദ സർവീസുകളും നിർത്തിവച്ചു. ലുഫ്താൻസയടക്കം പ്രമുഖ യൂറോപ്യൻ എയർലൈസുകളും സർവീസ് നീട്ടി.
10ന് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണ ഭീഷണി തുടരുന്നു
മേഖലയിൽ ഹൂതി ആക്രമ ഭീഷണി തുടരുകയാണ്. ഞായറാഴ്ച പുലർച്ചെ ഖാമിസ് മുശൈത്, റിയാദ് എന്നിവ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൗദി സൈന്യം തകർത്തു. അതിനിടെ, തെക്കൻ യമനിലെ സർക്കാർ അനുകൂല സേനക്ക് സാമ്പത്തിക സഹായം പുനരാരംഭിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ ധാരണയായി. സൗദിക്ക് പിന്തുണയുമായി ഈജിപ്തും രംഗ ത്തെത്തി.









0 comments