ad
Deshabhimani

print edition റഫ അതിർത്തി 
വീണ്ടും തുറന്നു

Rafah.jpg
വെബ് ഡെസ്ക്

Published on Feb 09, 2026, 02:51 AM | 1 min read


കെയ്‌റോ

രണ്ട്‌ ദിവസം അടച്ചിട്ടതിന്‌ ശേഷം ഗാസയിലെ റഫ അതിർത്തി വീണ്ടും തുറന്നു. 2024ന്‌ ശേഷം കഴിഞ്ഞ ആഴ്ചയാണ്‌ അതിർത്തി തുറന്നത്‌. യുഎസിന്റെ നേതൃത്വത്തിലുള്ള ഇസ്രയേൽ ഹമാസ്‌ വെടിനിർത്തൽ കരാറിലെ പ്രധാന ആവശ്യമായിരുന്നിത്‌.


നാലുദിവസത്തിനിടെ 36 പലസ്‌തീന്‍ രോഗികള്‍ക്കും 62 കൂട്ടാളികൾക്കും ചികിത്സയ്ക്കായി ഇ‍ൗജിപ്‌തിലേക്ക്‌ യാത്ര ചെയ്യാൻ അനുമതി ലഭിച്ചു. ഗാസയിലെ 20000ത്തിലധികം പേര്‍ ചികിത്സാ ആവശ്യങ്ങൾക്കായി ഇ‍ൗജിപ്‌തിലേക്ക്‌ പോകാന്‍ കാത്തിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home