ad
Deshabhimani

എഴുത്തുകാരൻ ട്രേസി കിഡ്ഡർ അന്തരിച്ചു

tracy kidder
വെബ് ഡെസ്ക്

Published on Mar 26, 2026, 09:56 AM | 1 min read

വാഷിങ്ടൺ : പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ (80) അന്തരിച്ചു. നോൺ ഫിക്ഷൻ രചനകളെ ബെസ്റ്റ് സെല്ലറുകളാക്കി മാറ്റിയ എഴുത്തുകാരനായിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മുതൽ നഴ്സിംഗ് ഹോമിലെ ജീവിതം വരെ പ്രമേയമാക്കിയ കിഡ്ഡറുടെ കൃതികൾ സാഹിത്യലോകത്തെ ബെസ്റ്റ് സെല്ലറുകളായിരുന്നു. കിഡ്ഡറിന്റെ ദീർഘകാല പ്രസാധകനായ റാൻഡം ഹൗസ് മരണം സ്ഥിരീകരിച്ചു.


1981ൽ പുറത്തിറങ്ങിയ കൃതിയായ “ദി സോൾ ഓഫ് എ ന്യൂ മെഷീനിന് ( The Soul of a New Machine) പുലിറ്റ്സർ പുരസ്കാരവും നാഷണൽ ബുക്ക് അവാർഡും നേടി. 1989ൽ പുറത്തിറങ്ങിയ "എമങ് സ്കൂൾ ചിൽഡ്രൻ ( Among Schoolchildren), വാർദ്ധക്യത്തിന്റെ ഇരുണ്ട വശവും നഴ്സിംഗ് ഹോമിലെ ജീവിതവും വ്യക്തമാക്കി 1993ൽ പുറത്തിറങ്ങിയ ഓൾഡ് ഫ്രണ്ട്സ് ( Old Friends) എന്നിവ ശ്രദ്ധേയമായ രചനകളാണ്.


ഹെയ്തിയിലേക്ക് ആരോഗ്യ സംരക്ഷണം എത്തിക്കാനുള്ള പാർട്നേഴ്സ് ഇൻ ഹെൽത്ത് ഓർ​ഗനൈസേഷന്റെ സ്ഥാപകനായ പോൾ ഫാർമറിന്റെ ശ്രമത്തെക്കുറിച്ച് 2003ൽ "മൗണ്ടൻസ് ബിയോണ്ട് മൗണ്ടൻസ് ( Mountains Beyond Mountains)" എന്ന പേരിൽ പുസ്തകമെഴുതി. നിരവധി സർവകലാശാലകൾ പഠനവിഷയമായി ഈ കൃതി തെരഞ്ഞെടുത്തതോടെ കിഡ്ഡർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.


1945-ൽ ന്യൂയോർക്ക് സിറ്റിയിലാണ് കിഡ്ഡർ ജനിച്ചത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടി. ഹോം ടൗൺ ( Home Town), മൈ ഡിറ്റാച്ച്മെന്റ് (My Detachment: A Memoir), സ്ട്രങ്ത് ഇൻ വാട്ട് റിമെയ്ൻസ് (Strength in What Remains) എന്നിവയാണ് മറ്റ് പ്രധാന രചനകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home