ad
Deshabhimani

ഇസ്രയേൽ ആക്രമണം: 
അമേരിക്കയിൽ വ്യാപക പ്രതിഷേധം

protest in us
വെബ് ഡെസ്ക്

Published on Jun 15, 2025, 04:40 AM | 1 min read


വാഷിങ്ടൺ

ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. അമേരിക്കയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയങ്ങൾക്കെതിരെയും പ്രതിഷേധമുയർന്നു. വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ എംബസികൾക്കുമുന്നിലേക്കും മനുഷ്യാവകാശ സംഘടനകളും സമാധാന പ്രസ്ഥാനങ്ങളും പ്രകടനങ്ങൾ നടത്തി.


ട്രംപിന്റെ നയങ്ങൾക്കെതിരെ യുഎസ്‌ കാപ്പിറ്റോളിനുമുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ട്രംപിന്റെ 79–-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡിൽ പ്രതിഷേധിച്ചും നിരവധി പ്രകടനങ്ങൾ നടന്നു. അമേരിക്കയിൽ രാജാക്കൻമാർ വേണ്ടെന്ന മുദ്രവാക്യമുയർത്തിയാണ്‌ പ്രതിഷേധങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home