ad
Deshabhimani

print edition വാഗ്‌ദാനം പാലിച്ച്‌ മംദാനി; അപ്പാർട്ട്‌മെന്റുകളുടെ വാടക 2 വര്‍ഷത്തേക്ക് കൂട്ടില്ല

SOHRAN MAMDANI
വെബ് ഡെസ്ക്

Published on Jun 27, 2026, 12:00 AM | 1 min read

ന്യൂയോർക്ക്: അധികാരമേറ്റ് മാസങ്ങൾക്കുള്ളില്‍ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ന്യൂയോർക്ക് നഗരത്തിലെ പത്ത് ലക്ഷത്തോളം അപ്പാർട്ട്മെന്റുകളുടെ വാടക രണ്ട് വർഷത്തേക്ക് വർധിപ്പിക്കില്ലെന്ന് ഹൗസിങ് ബോർഡ് പ്രഖ്യാപിച്ചു.


വ്യാഴാഴ്ച നടന്ന വാടക നിർണയ ബോർഡിന്റെ യോഗത്തിൽ ഒന്നിനെതിരെ ഏഴ് വോട്ടിനാണ് വാടക മരവിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം എടുത്തത്. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ന്യൂയോർക്കിലെ സാധാരണക്കാരായ തൊഴിലാളികൾക്ക്‌ ഇത്‌ ആശ്വാസമാകുമെന്ന് മേയർ പ്രസ്താവനയിൽ പറഞ്ഞു.


അതേസമയം, ബോർഡിൽ മേയർ സ്വന്തം ആളുകളെ തിരുകിക്കയറ്റിയാണ് ഈ തീരുമാനം എടുത്തതെന്ന് ആരോപിച്ച് കെട്ടിട ഉടമകളുടെ പ്രതിനിധി യോഗത്തിന് തൊട്ടുമുമ്പ് രാജിവച്ചു. വാടക മരവിപ്പിക്കുന്നത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളെ ബാധിക്കുമെന്നാണ് ഉടമകളുടെ വാദം. ന്യൂയോർക്ക് നിവാസികളിൽ നാലിലൊന്ന് ഭാഗവും താമസിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. നൂറുകണക്കിന് വാടകക്കാർ ആഹ്ലാദപ്രകടനങ്ങളോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home