വൈറ്റ് ഹൗസിൽ വെടിയൊച്ച; പരിഭ്രാന്തിക്കിടയിലും 'കുപ്പി' അടിച്ചുമാറ്റി മാധ്യമപ്രവർത്തകർ; വീഡിയോ

പത്രപ്രവർത്തകർ വൈനും ഷാംപെയ്‌ൻ കുപ്പികളും എടുത്തു മാറ്റുന്ന ദൃശ്യം Image credits: X/@TeslaBoomerPapa
വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ പ്രസിഡന്റ് പങ്കെടുത്ത വിരുന്നിനിടെ നടന്ന വെടിവയ്പ്പിന് പിന്നാലെ മാധ്യമലോകത്തെ നാണംകെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ആക്രമണമുണ്ടാക്കിയ പരിഭ്രാന്തിക്കിടയിൽ വിരുന്നിനെത്തിയ മാധ്യമപ്രവർത്തകർ വിലകൂടിയ മദ്യക്കുപ്പികൾ മോഷ്ടിക്കുന്ന വീഡിയോകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
'വൈൻ-ഗേറ്റ്' എന്ന പേരിൽ പുറത്തുവന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങൾ. വെടിയൊച്ച കേട്ടതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സീക്രട്ട് സർവീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതിഥികൾ ജീവഭയത്താൽ മേശകൾക്ക് താഴെ ഒളിച്ചു. എന്നാൽ, ഈ മരണപ്പാച്ചിലിനിടയിലും മേശപ്പുറത്ത് ഇരുന്ന സീൽ പൊട്ടിക്കാത്ത വിലകൂടിയ വൈൻ കുപ്പികൾ തങ്ങളുടെ ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും തിരുകിക്കയറ്റുന്ന തിരക്കിലായിരുന്നു ഒരു വിഭാഗം മാധ്യമപ്രവർത്തകർ.
വിരുന്നിന്റെ സുരക്ഷാ മേഖലയിലേക്ക് തോക്കും കത്തികളുമായി അതിക്രമിച്ചു കയറിയ തോക്കുധാരിയെ സീക്രട്ട് സർവീസ് കീഴ്പ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്രംപ് നേരിട്ട് പുറത്തുവിടുകയും ചെയ്തു. എന്നാൽ ഇതിനെക്കാൾ വേഗത്തിലാണ് മാധ്യമപ്രവർത്തകരുടെ മോഷണ ദൃശ്യങ്ങൾ വൈറലായത്. ദുരന്തമുഖത്ത് റിപ്പോർട്ടിംഗിന് പകരം കുപ്പി മോഷ്ടിക്കാൻ മത്സരിച്ച മാധ്യമപ്പടയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.










0 comments