print edition യുദ്ധ വെറിക്കെതിരെ മാർപാപ്പ

വത്തിക്കാൻ സിറ്റി : യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടത് ധാർമിക ബാധ്യതയാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഞായറാഴ്‌ച പ്രാർഥനക്കിടെ ലെബനൻ, സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള അഭ്യർഥന പാപ്പ ആവർത്തിച്ചു. ഇസ്ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ മാർപ്പാപ്പ നൽകിയ സന്ദേശം അമേരിക്കൻ ഭരണകൂടത്തിന് ശക്തമായ താക്കീതായി.
ചില വൻശക്തികൾ തങ്ങൾ 'സർവ്വശക്തരാണെന്ന മിഥ്യാധാരണ' വച്ചുപുലർത്തുന്നുണ്ടെന്നും അതാണ് യുദ്ധത്തിന് ഇന്ധനമാകുന്നതെന്നും മാർപ്പാപ്പ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗാസയിലും ലെബനനിലും നടക്കുന്ന നരഹത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരായ ട്രംപിന്റെ ഭീഷണി "അസ്വീകാര്യമാണ്’ എന്ന് പാപ്പ പ്രതികരിച്ചി രുന്നു.










0 comments