ad
Deshabhimani

print edition കുടിയേറ്റക്കാർക്ക്‌ ഐക്യദാർഢ്യവുമായി മാർപാപ്പ

Pope Leo XIV
വെബ് ഡെസ്ക്

Published on Jul 06, 2026, 12:00 AM | 1 min read

റോം: അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുടിയേറ്റക്കാർക്ക്‌ ഐക്യദാർഢ്യവുമായി ലിയോ പതിനാലാമൻ മാർപാപ്പ. യൂറോപ്പിലേക്കുള്ള ആഗോള കുടിയേറ്റത്തിന്റെ കവാടമായ തെക്കൻ ഇറ്റലിയിലെ ലാംപെദൂസ ദ്വീപ് മാർപാപ്പ സന്ദർശിച്ചു. വൻകരയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ മെഡിറ്ററേനിയൻ കടലിൽ മരിച്ചുവീണവരുടെ ശവകുടീരം സന്ദർശിച്ചു. കുടിയേറ്റക്കാരെ സന്ദർശിച്ച്‌ ഐക്യദാർഢ്യമറിയിച്ചു. കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമപരവും സുരക്ഷിതവുമായ യാത്രാമാർഗങ്ങൾ ഒരുക്കാനും അമേരിക്കൻ, യൂറോപ്യൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home