Deshabhimani

പോളണ്ടിലെ സ്കൂളിൽ കത്തിയാക്രമണം; 19 കാരൻ അറസ്റ്റിൽ, നിരവധി പേർക്ക് പരിക്ക്

POLAND SCHOOL ATTACK.

തലസ്ഥാനമായ വാർസോയിൽ നിന്ന് 20 കിലോമീറ്റർ വടക്കുള്ള ഒസ്ട്രോലെൻകയിലെ സ്കൂളിലാണ് സംഭവം

വെബ് ഡെസ്ക്

Published on Oct 07, 2026, 05:12 PM | 1 min read

വാർസോ: പോളണ്ടിലെ ഹൈസ്കൂളിൽ കത്തിയാക്രമണം നടത്തിയ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.


തലസ്ഥാനമായ വാർസോയിൽ നിന്ന് 20 കിലോമീറ്റർ വടക്കുള്ള ഒസ്ട്രോലെൻകയിലെ സ്കൂളിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ഇയാളുടെ അവ്യക്തമാക്കിയ ചിത്രം പുറത്തുവിട്ടു.


പട്ടണത്തിലെ ബീച്ചിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റവരുടെ എണ്ണം പ്രാഥമിക കണക്കാണെന്നും അന്വേഷണത്തിനിടെ ഇതിൽ മാറ്റമുണ്ടാകാമെന്നും പൊലീസ് വ്യക്തമാക്കി.


ഗ്രീൻവിച്ച് സമയം രാവിലെ ഒമ്പതോടെയാണ് ആക്രമണമുണ്ടായതെന്ന് പ്രോസിക്യൂട്ടർ എൽസ്ബിയേറ്റ ലൂകാഷെവിച്ച് പറഞ്ഞു. പരിക്കേറ്റവരെ ഒസ്ട്രോലെൻകയിലെ മസോവിയൻ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പരിക്കേറ്റവരെ ഒസ്ട്രോലെൻകയിലെ മസോവിയൻ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയുടെ കണക്കനുസരിച്ച് പരിക്കേറ്റവരിൽ മൂന്ന് മുതിർന്നവരും അഞ്ച് കൗമാരക്കാരും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home