ad
Deshabhimani

ഫിലിപെെൻസിൽ യുഎസ് ആയുധകേന്ദ്രം; മുന്നറിയിപ്പുമായി ചെെന

CHINA US
വെബ് ഡെസ്ക്

Published on Mar 27, 2026, 02:53 PM | 1 min read

ബിജിങ്: ഫിലിപെെൻസിൽ ആയുധ താവളമുണ്ടാക്കുന്ന യുഎസ് നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ചെെന. ഏഷ്യ പസഫിക്കിൽ‌ യുദ്ധത്തിന് കാരണമായേക്കാവുന്ന സംഘർഷമോ അസ്വസ്ഥതതയോ ഉയർത്തരുതെന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ചെെന മുന്നറിയിപ്പ് നൽകി. ഫിലിപെെൻസിൽ പുതിയ ആയുധങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നതിനായി അമേരിക്കൻ ഭരണകൂടത്തിനകത്തുള്ള പ്രതിരോധ ​ഗ്രൂപ്പ് പണം നൽകുമെന്ന് കഴിഞ്ഞാഴ്ച സമ്മതിച്ചിരുന്നു. ഇൻഡോ പസഫിക് ഇൻ‌ഡസ്ട്രിയൽ റിസെെലൻ‌സിലെ 16അം​ഗങ്ങൾ ചേർന്നാണ് ഇക്കാര്യത്തിൽ അവസാന തീരുമാനിത്തിലെത്തിയത്.


'ആയുധ നിർമാണം പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയും അതിനാൽ തന്നെ ശക്തമായ തിരിച്ചടിയുണ്ടാവുകയും ചെയ്യുമെന്ന് ചെെന മുന്നറിയിപ്പ് നൽകി. തൊട്ടടുത്തുള്ള രാജ്യങ്ങളുടെ താൽപര്യങ്ങൾ യുഎസും സഖ്യകക്ഷികളും മാനിക്കേണ്ടതുണ്ട്. തർക്കങ്ങളും സംഘർഷങ്ങളും അസ്വസ്ഥതകളും ഉടലെടുക്കുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു'- ചെെനീസ് സെെനിക വക്താവ് ലിൻ ജ്യാൻ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home