ഫിലിപ്പീൻസിൽ യാത്രാബോട്ടിന് തീപിടിച്ച് 5 മരണം: 84 പേരെ കാണാനില്ല

അപകടത്തിൽപ്പെട്ട യാത്രാ ബോട്ട്| Photo:Reuters
മനില : ഫിലിപ്പീൻസിലെ പാലവൻ പ്രവിശ്യയ്ക്ക് സമീപം ഫെറിക്ക് (യാത്രാബോട്ട്) തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. 84 പേരെ കാണാതായി. മനിലയിലെ ബസെക്കോയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ കോറോണിലേക്ക് പോയ ഫെറിക്കാണ് തീപിടിച്ചത്. 117 യാത്രക്കാരും 17 ജീവനക്കാരും ഉൾപ്പെടെ 134 പേരാണ് കപ്പലിലുണ്ടായിരുന്നത്. 43 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
കപ്പലിൽ നിന്ന് പുക ഉയരുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ബോട്ടിന്റെ ഉള്ളിലേക്ക് കടക്കാൻ സാധിക്കാത്തത് ദൗത്യത്തിന് വെല്ലുവിളിയായി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അഞ്ച് കോസ്റ്റ് ഗാർഡ് കപ്പലുകളും ഡൈവർമാരും സൈന്യവും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്.










0 comments