ad
Deshabhimani

പെറുവിൽ വൻ തീപിടിത്തം; കുട്ടികളടക്കം ഒരേ കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു

Peru

Photo: AFP

വെബ് ഡെസ്ക്

Published on Jul 23, 2026, 11:16 AM | 1 min read

ലിമ : പെറു തലസ്ഥാനമായ ലിമയിലെ വസതിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് കുട്ടികളടക്കം ഒരേ കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു. ദക്ഷിണ ലിമയിലെ ലാ വിക്ടോറിയ ജില്ലയിലാണ് ദുരന്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന 17 കുടുംബാംഗങ്ങളിൽ ഏഴ് പേർ രക്ഷപെട്ടു, രണ്ടുപേർക്ക് പരിക്കേറ്റു.


അജ്ഞാതർ മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ പെറുവിയൻ നാഷണൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെത്ത നിർമാണ ബിസിനസും ഇലക്ട്രിക് മോട്ടോർ സൈക്കിളുകളും സ്വന്തമായുള്ള കുടുംബത്തിന് ഭീഷണികളും, പണം ആവശ്യപ്പെട്ടുള്ള ഭീഷണി കോളുകളും ലഭിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളുകൾക്ക് അജ്ഞാതർ തീയിടുകയായിരുന്നുവെന്നും, മെത്ത നിർമാണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളിലേക്ക് തീ വേഗത്തിൽ പടരുകയായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. അഞ്ച് കുട്ടികളും, നാല് മുതിർന്നവരും പ്രായം വ്യക്തമല്ലാത്ത ഒരാളുമാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home